ശ്രീനഗര്‍- ഭര്‍ത്താവ് ഭാര്യയെ പരസ്യമായി തല്ലിയ സംഭവത്തില്‍ സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന വകുപ്പു പ്രകാരം കേസെടുക്കാനാവില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ഐപിസി 354ാം വകുപ്പു പ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ ഹരജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
ഭര്‍ത്താവ് ഭാര്യയെ പരസ്യമായി തല്ലിയതില്‍ ഐപിസി 354 വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബോധപൂര്‍വം മുറിപ്പെടുത്തിയതിന് ഐപിസി 323 പ്രകാരം ഭര്‍ത്താവിനെതിരായ കേസ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ദമ്പതികള്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആയിരുന്നു മര്‍ദനം. കോടതി നടപടികള്‍ക്കായി എത്തിയ തന്നെ ഭര്‍ത്താവ് പരസ്യമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് ഐപിസി 354, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.