Sorry, you need to enable JavaScript to visit this website.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും പത്ത് വീതം സീറ്റുകള്‍, എല്‍ ഡി എഫ് വലിയ നേട്ടമുണ്ടാക്കി

തിരുവനന്തപുരം - സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മികച്ച നേട്ടം. എല്‍ ഡി എഫിനും യു ഡി എഫിനും പത്ത് വീത് സീറ്റുകള്‍ ലഭിച്ചെങ്കിലും യു ഡി എഫില്‍ നിന്നും  നിന്നും ബി ജെ പിയില്‍ നിന്നുമായി ആറ് വാര്‍ഡുകള്‍ എല്‍ ഡി എഫ്  പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ എല്‍ ഡി എഫ് അട്ടിമറി ജയം നേടി. ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ആത്മവിശ്വാസമേകുന്ന വിജയമാണിത്.  23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടങ്ങളില്‍ വീതം എല്‍ ഡി എഫും യു ഡി എഫും ജയിച്ചപ്പോള്‍ മൂന്നിടത്താണ് ബി ജെ പി ജയിച്ചത്. 
യു ഡി എഫിന്‌ഞെയും ബി ജെ പിയുടെയും മൂന്ന് സിറ്റിങ് സീറ്റുകളാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ ഡിവിഷന്‍ ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്തത് എല്‍ ഡി എഫിന് നേട്ടമായി തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം കുന്നനാട് , ചടയമംഗലം കുരിയോട്  വാര്‍ഡുകളാണ് ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്ത മറ്റ് വാര്‍ഡുകള്‍. നെടുമ്പാശേരി കല്‍പക നഗര്‍, മുല്ലശ്ശേരി, പതിയാര്‍കുളങ്ങര, മുഴപ്പിലങ്ങാട്, മമ്മാക്കുന്ന് വാര്‍ഡുകളാണ് യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തത്. കല്പകനഗറിലെ ജയത്തോടെയാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചത്.

യു ഡി എഫിന് അഞ്ച് സീറ്റുകള്‍ നഷ്ടമായപ്പോള്‍ രണ്ടെണ്ണം പിടിച്ചെടുത്തു. മൂന്നാര്‍ പഞ്ചായത്തിലെ രണ്ട് സീറ്റുകള്‍ പിടിച്ച് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത് മാത്രമാണ് യു ഡി എഫിന് ആശ്വാസമായത്. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട വാര്‍ഡില്‍ കോണ്‍ഗ്രസ് ആദ്യമായി ജയിച്ചു. ബി ജെ പിക്ക് ആകെ മൂന്ന് സീറ്റാണ് നഷ്ടമായത്. രണ്ട് എണ്ണം പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ ജയിച്ച് ബി ജെ പി നഗരസഭയില്‍ അക്കൗണ്ട് തുറന്നു.

Latest News