വടകര- കോ-ഓപ്പറേറ്റീവ് റൂറല്‍ ബേങ്കിന്റെ ദീര്‍ഘകാലം പ്രസിഡന്റായിരുന്ന എം. കൃഷ്ണന്റെ സ്മരണക്കായി സഹകരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന സഹകാരികള്‍ക്ക് ബേങ്ക് ഏര്‍പ്പെടുത്തിയ എം. കൃഷ്ണന് സ്മാരക സഹകാരി പുരസ്കാരം മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബേങ്ക് ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്കാരമാണിത്. സഹകരണ മേഖലയുടെ സഹായത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി ഹൈടെക് കൃഷി ചെയ്ത് വിളവ് വര്‍ധിപ്പിക്കുവാനും കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുവാനും വേണ്ടി നേതൃത്വപരമായ പങ്ക് വഹിച്ച മികച്ച കര്‍ഷകനും സഹകാരിയുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെന്ന് ബേങ്ക് പ്രസിഡന്റ് സി. ഭാസ്കരന്, സെക്രട്ടറി ടി. വി ജിതേഷ് എന്നിവര്‍ പറഞ്ഞു.
25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തില്‍ ആദ്യമായി കമ്പ്യൂ ട്ടര്വല്ക്കരണം നടപ്പാക്കിയ പ്രാഥമിക സഹകരണ ബേങ്കിന്റെ മുന്‍ പ്രസിഡന്റാണ് മന്ത്രി.