തിരുവനന്തപുരം - സി.പി.എമ്മിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാർത്ഥി പട്ടികയും തയ്യാർ. തിരുവനന്തപുരത്ത് പാർട്ടിയിലെ മുതിർന്ന നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ മത്സരിക്കുമ്പോൾ വയനാട്ടിൽ പാർട്ടിയുടെ ദേശീയ മുഖവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽസെക്രട്ടറിയുമായ ആനി രാജ ശക്തി പരീക്ഷിക്കും.
തൃശൂരിൽ മുൻ മന്ത്രി വി.എസ് സുനിൽകുമാറും മാവേലിക്കരയിൽ സി.എ അരുൺകുമാറും സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും.