Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ താപ നില ഉയരുന്നു, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം- വിവിധ ജില്ലകളില്‍ താപനില ഉയര്‍ന്നേക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാധാരണയിലധികം ഉയര്‍ന്ന താപനില അനുഭവപ്പെടാനിടയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കൊല്ലം ജില്ലയില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരേയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അിയിച്ചു. സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.

 

Latest News