ഖുലൈസ്- ഖുലൈസ് കെ.എം. സി.സി സംഘടിപിച്ച ഏക ദിന യാമ്പു പഠന വിനോദ യാത്ര അംഗങ്ങളുടെ സജീവ പങ്കാളിത്തവും സംഘാടക മികവും കൊണ്ട് ഹൃദ്യവും ആകര്‍ഷകവുമായി. പത്താമത് യാമ്പു പുഷ്പമേളക്കായി പുറപ്പെട്ട സംഘത്തിന് ബോട്ടിങ്ങ്, സ്വിമ്മിങ്ങ് തുടങ്ങിയവയും പുതിയ അനുഭവമായി. കുട്ടികളും സ്ത്രീകളുമടക്കം അറുപതോളം പേര്‍ പങ്കെടുത്തു.