Sorry, you need to enable JavaScript to visit this website.

ബ്രദർഹുഡ് നേതാവായ സൗദി പൗരനെ  വിചാരണ ചെയ്യുന്നു

റിയാദ് - സൗദി അറേബ്യ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്റർനാഷണൽ യൂനിയൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറലും മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തകനുമായ സൗദി പൗരനെ ഭീകരവാദ കേസുകൾക്കുള്ള പ്രത്യേക കോടതിയിൽ വിചാരണ ചെയ്യുന്നു. യൂസുഫ് അൽഖറദാവി പ്രസിഡന്റ് ആയ സംഘടനയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലിനെതിരെ 37 ആരോപണങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. പ്രതിയായ സൗദി പൗരന് വധശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെയാണ് പ്രത്യേക കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്.
മുൻ ഖത്തർ അമീറുമായി സംശയകരമായ ബന്ധം സ്ഥാപിക്കൽ, മുൻ ഖത്തർ അമീറിനെ സന്ദർശിക്കൽ, ആശയ വിനിമയം നടത്തൽ, സൗദിയിൽ ഭരണമാറ്റം ആവശ്യപ്പെടൽ, ഭീകര സംഘടനയായി പ്രഖ്യാപിച്ച മുസ്‌ലിം ബ്രദർഹുഡിൽ ചേർന്ന് പ്രവർത്തിക്കൽ, സൗദി അറേബ്യക്കും ഭരണാധികാരികൾക്കുമെതിരായ ബ്രദർഹുഡ് അജണ്ടകൾ നടപ്പാക്കുന്നതിന് സൗദിക്കകത്തും വിദേശത്തും മീറ്റിംഗുകളും സമ്മേളനങ്ങളും സംഘടിപ്പിക്കൽ, സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ജനകീയ വിപ്ലവങ്ങൾക്ക് പിന്തുണ നൽകുന്നതിന് സംഘടിപ്പിച്ച ഫോറത്തിന് സാമ്പത്തിക സഹായം നൽകൽ, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് ആവർത്തിച്ച് ശ്രമിക്കൽ, കലാപങ്ങൾക്ക് ശ്രമിക്കൽ, ഭരണാധികാരികൾക്കെതിരെ പൊതുസമൂഹത്തെ ഇളക്കിവിടൽ, അറബ് രാജ്യങ്ങളിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടൽ എന്നീ ആരോപണങ്ങൾ പ്രതി നേരിടുന്നു. നാലു ബന്ധുക്കളുടെയും പ്രാദേശിക മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പ്രതിക്കെതിരായ കേസിൽ ഇന്നലെ കോടതിയിൽ വിചാരണ ആരംഭിച്ചത്. 
 

Latest News