- കല്ലേറിൽ ഒരു പോലീസുകാരന് പരുക്ക്
കൽപറ്റ - വയനാട്ടിലെ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേൃത്വത്തിൽ കലക്ടറേറ്റ് കവാടത്തിൽ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിമറിക്കാനും മുകളിൽ കയറി കൊടികെട്ടാനും ശ്രമിക്കുന്നതിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിൽ രോഷംപൂണ്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജലപീരങ്കി പ്രയോഗത്തിനു ഉപയോഗിച്ച വാഹനത്തിനുനേരേ തിരിഞ്ഞു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിനിടെ പോലീസ് ലാത്തിവീശി. ഇതിനിടെ സമരക്കാർക്കിടിയിൽനിന്നുണ്ടായ കല്ലേറിൽ പോലീസ് സേനാംഗം പ്രഫുലിനു പരുക്കേറ്റു.
കലക്ടറേറ്റ് പടിക്കൽ ചേർന്ന പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമൽ ജോയി പ്രസംഗിച്ചു.