ന്യൂദല്‍ഹി- കര്‍ഷക സമരവുമായി ബന്ധപ്പെട്ട 177 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ് ലിങ്കുകളും താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം ഫെബ്രുവരി 14, 19 തീയതികളില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ഥന മാനിച്ച് ക്രമസമാധാന പാലനത്തിനായി 177 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ് ലിങ്കുകളും താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്.