Sorry, you need to enable JavaScript to visit this website.

ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു

ആലപ്പുഴ- ചേര്‍ത്തലയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു.

കടക്കരപ്പള്ളി വട്ടക്കര കൊടിയശ്ശേരി ശ്യാംജി ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് ഭാര്യ ആരതിയെ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. മരിച്ച ആരതിയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു.

Latest News