Sorry, you need to enable JavaScript to visit this website.

പണവും മൊബൈലും മോഷ്ടിച്ചയാള്‍ പിടിയില്‍

കൊച്ചി- പണവും മൊബൈലും മോഷ്ടിച്ച കേസിലെ പ്രതിയെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കീഴല്ലൂര്‍ വേങ്ങാട് കൊമ്പന്‍ വീട്ടില്‍ രജീഷ്. പി (41) ആണ് പിടിയിലായത്. 

ഒക്ടോബര്‍ 28ന് എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുളള ബസ് സ്റ്റോപ്പില്‍ വച്ച് പരിചയപ്പെട്ടയാള്‍ക്ക് ശാരീരിക തളര്‍ച്ച അനുഭവപ്പെട്ടപ്പോള്‍ ഓട്ടോറിക്ഷയില്‍ കയറ്റി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടലിലെത്തിച്ച് വിശ്രമിക്കാന്‍ പറയുകയായിരുന്നു. ആ സമയത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 19000 രൂപ വിലവരുന്ന ഓപ്പോ കമ്പനി സ്മാര്‍ട്ട് ഫോണും 2500 രൂപയും മോഷ്ടിക്കുകയായിരുന്നു. 

എറണാകുളം ടൗണ്‍ നോര്‍ത്ത് എസ്. എച്ച്. ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റിനു, ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ കൂത്തുപറമ്പ് ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് രജീഷിനെ അറസ്റ്റ് ചെയ്തത്.

Latest News