അൽവാർ(രാജസ്ഥാൻ)- പരസ്യമായി ബീഫ് വിറ്റുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ അൽവാറിൽ 25 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരുടെ 44 ഏക്കർ ഭൂമിയിലെ കൃഷികൾ ഉജ്യോഗസ്ഥർ നശിപ്പിക്കുകയും ചെയ്തു. മിർസാപൂർ സ്വദേശികളായ രത്തി ഖാൻ, സാഹുൻ, മൗസം, ഹാറൂൺ, ജബ്ബാർ, അലീം, അസ്ലം, കാമിൽ, സദ്ദാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ കരീം, ഫക്രു, മോർമൽ, ഖാലിദ്, സലിം, ഖയൂം, കസം, ഹബ്ബി, മൗസം തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.
ബീഫ് പരസ്യമായി വിൽപന നടത്തിയെന്നാരോപിച്ച് 12 വീടുകൾ പൊളിക്കുകയും ചെയ്തു. അൽവാറിലെ ഖൈർത്തൽ ജില്ലയിലെ കിഷൻഗഡ്ബാസ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ബീഫ് വിൽപന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പ്രതിദിനം 20 പശുക്കളെ കശാപ്പ് ചെയ്യുകയും 50 ഗ്രാമങ്ങളിൽ ബീഫ് ഹോം ഡെലിവറി ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് നടപടി. ഈ റാക്കറ്റുമായി പങ്കുണ്ടെന്ന് ആരോപിച്ച് നാലു പോലീസുകാരെ സസ്‌പെന്റ് ചെയ്തു.
In #Rajasthan's #Alwar, Police have arrested Ratti Khan, Sahun, Mausam, Haroon, Jabbar son of Kallu, Aleem, Aslam, Kamil and Saddam resident of #Mirzapur.
— Hate Detector (@HateDetectors) February 20, 2024
Cases have been registered against 22 people including Khalid's son Abdul Karim, Fakru, Mormal, Khalid, Salim, Qayyum,… pic.twitter.com/VNOZrrXcxb