ഇടുക്കി- മാനേജ്മെന്റിന്റെ പീഡനത്തില്‍ പ്രതിഷേധിച്ചു തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ വിദ്യാര്‍ഥികളുടെ കൂട്ട ആത്മഹത്യാ ഭീഷണി. തൊടുപുഴ വെങ്ങല്ലൂരിലെ കോളേജ് മന്ദിരത്തിനു മുകളില്‍ വൈകിട്ടു നാലു മണി മുതല്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ താഴേക്കു ചാടുമെന്ന ഭീഷണിയുമായി നില്‍ക്കുകയാണ്.
ഇന്റേണല്‍ അസസ്മെന്റിലെ അപാകതയും അത് ചോദ്യം ചെയ്യുന്നവരെ പീഡിപ്പിക്കുന്നതായും ആരോപിച്ചു വിദ്യാര്‍ഥികള്‍ ഒരാഴ്ചയായി സമരത്തിലാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി രാത്രി 12നകം എത്തി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചാടി ജീവന് ഒടുക്കുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.
സ്ഥലത്തെത്തിയ പോലീസിനെതിരെ അവര്‍ ഗോ ബാക്ക് വിളിച്ചു. തൊടുപുഴ ഫയര്‍ ഫോഴ്സ് രക്ഷാ വല വിരിച്ചു കെട്ടിടത്തിന് താഴെ നില്‍ക്കുകയാണ്.