ന്യൂയോർക്ക്- അഡൾട്ട് സിനിമകളിൽ അഭിനയിച്ചിരുന്ന നടി കാഗ്‌നി ലിൻ കാർട്ടർ നിര്യാതയായി. 36 വയസായിരുന്നു. മാനസികാരോഗ്യവുമായി മല്ലിട്ട കാർട്ടർ വ്യാഴാഴ്ച ഒഹായോയിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. സ്വന്തം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. 2000കളുടെ മധ്യത്തിലാണ് അഡൽറ്റ് ഫിലിം ഇൻഡസ്ട്രിയിൽ കാഗ്നി തന്റെ യാത്ര ആരംഭിച്ചത്.
അവതാരകയും ഗായികയും നർത്തകിയും ആയിരുന്നു. നിരവധി എ.വി.എൻ അവാർഡുകൾ സ്വന്തമാക്കി. പിന്നീട് അഡൽട്ട് സിനിമകളിൽനിന്ന് മാറി, പോൾ ഡാൻസിന്റെ സൗന്ദര്യത്തിലും കായികക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വന്തം സ്റ്റുഡിയോ തുറക്കാൻ തീരുമാനിച്ചു. ഇതിന്റെ പ്രവർത്തനങ്ങളിലാണ് ഈയടുത്ത നാളുകളിൽ.