ചെന്നൈ - വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടിലെ ബി ജെ പി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചു. ശേഖറിന് എതിരായ കുറ്റം സംശയാതീതമായി തെളിഞ്ഞെന്ന് ചെന്നൈയിലെ പ്രത്യേക കോടതി വ്യക്തമാക്കി. 2018ലാണ് എസ് വി ശേഖര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. അപമാനിക്കണമെന്ന ഉദ്ദേശത്തോടെയും സമാധാനം നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു പരാമര്‍ശമെന്നാണ് കോടതി വിലയിരുത്തിയത്. ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ പിഴ അടച്ച ശേഷം മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും പ്രത്യേക കോടതി വിശദമാക്കി. 2006ല്‍ എസ് വി ശേഖര്‍ തമിഴ്‌നാട് നിയമസഭാംഗമായത്. എ ഐ എ ഡി എം കെ ടിക്കറ്റിലാണ് എസ് വി ശേഖര്‍ എം എല്‍ എയായത്. മൈലാപ്പൂരില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ട്ത. പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന എസ് വി ശേഖറിനെ അതിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരുകയായിരുന്നു.