പത്തനംതിട്ട- തിരുവല്ല ആസ്ഥാനമായ നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെ തുടർന്ന് ഉടമയുടെ വീട്ടിൽ കയറി ആക്രമണം.
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് ട്രഷററും നെടുംപറമ്പിൽ ബാങ്ക് ഉടമയുമായ എൻ.എം രാജുവിന്റെ തിരുവല്ലയിലെ നെടുമ്പറമ്പിൽ വീട്ടിലാണ് അക്രമം നടന്നത്. ബാങ്കിൽ 15 ലക്ഷം രൂപാ നിക്ഷേപിച്ചിരുന്ന കൊല്ലം പുലമൺ സ്വദേശി റെജിമോനും മക്കളും ചേർന്ന് ആക്രമണം നടത്തിയത്. രാജുവിന്റെ സഹോദരന്റെ മകനായ സാം ജോണാണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. 2022 ജനുവരി 20 ന് പണം നിക്ഷേപിച്ചത് തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. റെജിമോനും കണ്ടാലറിയാവുന്നവർക്കും എതിരെ പോലീസ് കേസെടുത്തു.
റെജിമോന്റെ ഭാര്യ റീന നൽകിയ പരാതിയെ തുടർന്ന് എൻ.എം.രാജുവിനെതിരെ നിക്ഷേപ തട്ടിപ്പിനും പോലീസ് കേസെടുത്തിട്ടുണ്ട്.