റിയോഡിജനീറോ- ഇസ്രായിലിലെ തങ്ങളുടെ അംബാസഡറെ ബ്രസീൽ തിരിച്ചുവിളിച്ചു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവയാണ് ബ്രസീൽ അംബാസിഡറെ തിരിച്ചുവിളിച്ചത്. ഗാസയിലെ ഇസ്രായിൽ നടപടിയെ ഹോളോകോസ്റ്റുമായി ബ്രസീൽ താരതമ്യം ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർധന്യത്തിലെത്തിയിരുന്നു. ഇതാണ് അംബാസിഡറെ തിരിച്ചുവിളിക്കുന്ന നടപടിയിൽ കലാശിച്ചത്.
ഗാസ മുനമ്പിൽ ഫലസ്തീൻ ജനതക്ക് സംഭവിക്കുന്നതിന് സമാനമായ ഒന്ന് ചരിത്രത്തിൽ ഒരു കാലത്തും സംഭവിച്ചിട്ടില്ലെന്ന് ലുല ഡിസിൽവ ഞായറാഴ്ച പറഞ്ഞു. ജൂതൻമാരെ കൊല്ലാൻ ഹിറ്റ്‌ലർ തീരുമാനിച്ചപ്പോഴാണ് ആദ്യത്തെ ഹോളോകോസ്റ്റ് സംഭവിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത്, നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി കൊന്നൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലുലയുടെ പ്രസ്താവന അപമാനകരവും ഗുരുതരവുമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ലുല പ്രസ്താവന പിൻവലിക്കണമെന്ന് ഇസ്രായിൽ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.
“What Israel is doing in Gaza is like what Hitler did to the Jews.”
— sarah (@sahouraxo) February 18, 2024
—Brazil’s President Lula da Silvapic.twitter.com/hCrRJsfP5J
ഞങ്ങൾ മറക്കുകയോ ക്ഷമിക്കുകയോ ഇല്ല. ഇത് ഗുരുതരമായ സെമിറ്റിക് വിരുദ്ധ ആക്രമണമാണ്. ഇത് പിൻവലിക്കുന്നത് വരെ താങ്കളെ അംഗീകരിക്കില്ലെന്നും ഇസ്രായിൽ വ്യക്തമാക്കി. ഇതിന് മറുപടിയായി, ബ്രസീലിലെ ഇസ്രായിൽ അംബാസഡർ ഡാനിയൽ സോൺഷൈനെ തിരിച്ചുവിളിക്കുകയാണെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിൽ ഞായറാഴ്ച നടന്ന 37-ാമത് ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കിടെയാണ് ബ്രസീൽ പ്രസിഡന്റ് ഇസ്രായിലിനെതിരെ ആഞ്ഞടിച്ചത്.