തിരുവവന്തപുരം- ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. റോഡ് ഗതാഗതത്തിന്റെ ചുമതലയില്‍നിന്നാണ് നീക്കിയത്. കെ. വാസുകി ആണ് പുതിയ ഗതാഗത സെക്രട്ടറി. വകുപ്പ് മന്ത്രി ഗണേശ് കുമാറുമായി അദ്ദേഹം സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. കുറച്ചുനാളായി അവധിയിലായിരുന്നു. ഇന്നാണ് വീണ്ടും ചുമതലയേറ്റത്. റെയില്‍വേ, മെട്രോ എന്നിവയുമായി ബന്ധപ്പെട്ട ഗതാഗത കാര്യങ്ങളുടെ ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും.