ഹൈദരാബാദ്- വേട്ടയാടല്‍, തടി കടത്ത് എന്നിവയുടെ വ്യാപകമായ ഭീഷണിയില്‍ നിന്ന് കാടുകളെ രക്ഷിക്കാന്‍ തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ തത്സമയ വന നിരീക്ഷണത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായംപ്രയോജനപ്പെടുത്തുന്നു.
പരമ്പരാഗതമായി, വനനിരീക്ഷണ ക്യാമറകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ എഐ പവര്‍ സംവിധാനങ്ങള്‍ അവതരിപ്പിച്ച് ഈ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാണ് തെലങ്കാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വേട്ടയാടല്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തിരിച്ചറിയാനും അനധികൃത സഞ്ചാരം കണ്ടെത്താനും വാഹന ഗതാഗതം നിരീക്ഷിക്കാനും വനമേഖലയില്‍ പ്രവേശിക്കുന്ന വ്യക്തികളെ തത്സമയം ട്രാക്ക് ചെയ്യാനും ഈ സംവിധാനങ്ങള്‍ അധികാരികളെ പ്രാപ്തരാക്കും.
എഐ പവര്‍ മോണിറ്ററിംഗിലേക്കുള്ള മാറ്റം പരമ്പരാഗത രീതികളുടെ പരിമിതികള്‍ ഇല്ലാതാക്കും. ഇവിടെ എസ്.ഡി കാര്‍ഡുകളില്‍ സംഭരിച്ചിരിക്കുന്ന ഡാറ്റ പലപ്പോഴും ആഴ്ചകളോളം അവലോകനം ചെയ്യപ്പെടാതെ പോകുന്നു. എഐ ഉപയോഗിച്ച്, നിരീക്ഷണ കാര്യക്ഷമതയില്‍ കാര്യമായ പുരോഗതി അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഇത് പരിസ്ഥിതി കുറ്റകൃത്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കാന്‍ അധികൃതര്‍ക്ക് സഹായകമാവുമെന്നാണ് പ്രതീക്ഷ.