Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് ഫ്‌ളൈ നാസിന്റെ നേരിട്ടുള്ള സർവീസ്

കോലാലമ്പൂർ-ബാങ്കോക്ക് സർവ്വീസ് നാലു മാസത്തിനകം

കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവ്വീസുകളുമായി കൂടുതൽ വിമാന കമ്പനികൾ രംഗത്ത്. എയർപോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് ഗ്രൂപ്പ് കരിപ്പൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ച ഉന്നതല യോഗത്തിലാണ് കൂടതൽ വിമാന സർവ്വീസുകൾ ആരംഭിക്കാൻ വിമാന കമ്പനികൾ തയ്യാറായത്. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് അടുത്ത ഒക്ടോബർ മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് ഫ്‌ളൈ നാസ് കൺട്രി മാനേജർ സലീം അറിയിച്ചു. ജനപ്രതിനിധികൾക്കൊപ്പം വിവിധ വിമാന കമ്പനികളും സംബന്ധിച്ചു.
കരിപ്പൂരിൽ നിന്ന് ഗൾഫ് മേഖലക്ക് പുറമെ ഫാർ ഈസ്റ്റിലേക്ക് സർവ്വീസ് തുടങ്ങാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കോലാലമ്പൂർ-ബാങ്കോക്ക് സെക്ടറിലേക്കാണ് നാലു മാസത്തിനകം സർവ്വീസ് ആരംഭിക്കുമെന്ന് യോഗത്തിൽ സംബന്ധിച്ച എയർ ഏഷ്യ പ്രതിനിധി കിഷോർ പറഞ്ഞു. ശ്രീലങ്ക ആസ്ഥാനമായുള്ള ഫിറ്റ്‌സ് എയർ കരിപ്പൂർ-കൊളമ്പോ സർവ്വീസ് ആരംഭിക്കുമെന്ന് ഫിറ്റ്‌സ് എയർ സെയിൽസ് മനേജർ അബ്ദുൽ ജലീൽ  അറിയിച്ചു. കരിപ്പൂർ-ദൽഹി പ്രതിദിന സർവ്വീസ്, കരിപ്പൂർ ഷാർജ, ദുബൈ സെക്ടറിലേക്ക് കൂടുതൽ സർവ്വീസുകളും ഉടനെ ആരംഭിക്കുമെന്ന് എയർഇന്ത്യയുടെ പ്രതിനിധിയായി സംബന്ധിച്ച മാനേജർ ബിന്ദു പറഞ്ഞു.
വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി അബ്ദുസമദ് സമദാനി എം.പി അധ്യക്ഷനായി. എം.പിമാരായ എം.കെ രാഘവൻ,എളമരം കരീരം,ടി.വി ഇബ്രാഹീം എം.എൽ.എ, മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ ഠാക്കൂർ,എയർപോർട്ട് ഡയറക്ടർ എസ് സുരേഷ്, അൽഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസ്,മാനേജിങ് ഡയറക്ടർ പി.വി വത്സരാജ്,വിമാന കമ്പനി പ്രതിനിധികളായ മീര(സ്‌കൂട്ട്),നൗഷാദ് (കുവൈത്ത് എയർലെൻസ്),ബിജോയ് പത്മനാഭൻ(ഖത്തർ എയർവെയ്‌സ്),ജെറിൻ(ഫ്‌ളൈ ദുബൈ),പ്രവീൺ(എയർഇന്ത്യ എക്‌സ്പ്രസ്),പ്രോംജിത്ത്(എയർഇന്ത്യ),മുരളീദാസ്(ആകാശ എയർ),വിഷ്ണു(ജസീറ),പ്രശാന്ത്(ഒമാൻ എയർ),മിഥുൻ(എയർ അറേബ്യ),ബിനോയ്(ഇൻഡിഗോ),അമിത്,കണ്ണൻ അയ്യർ(സ്‌പൈസ് ജെറ്റ്),വിനീഷ്(വിസ്താര),അഫ്‌സൽ അബ്ദുൽ റഷീദ്(സലാം എയർ),മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ മെഹബൂബ്,കാലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ,ഹാഷിർ അലി,നസീർ,അൽഹിന്ദ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.പി.എം മുബഷിർ,അൽഹിന്ദ് കോർപ്പറേറ്റ് ഡയറക്ടർ നൂറുദ്ദീൻ എ അഹമ്മദ് സംസാരിച്ചു.


 

Latest News