ഗോണ്ട- ഉത്തര്‍ പ്രദേശില്‍ ബി.ടെക് വിദ്യാര്‍ഥിക്ക് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റ്. ഫൈസാബാദിലുള്ള ഡോ. റാം മനോഹര്‍ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റിയാണ് രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥി അമിത് ദ്വിവേദിക്ക് ബച്ചന്റെ ഫോട്ടോയുള്ള അഡ്മിറ്റ് കാര്‍ഡ് നല്‍കിയത്. യു.പിയിലെ ഗോണ്ട ജില്ലയിലാണ് രവീന്ദ്ര സിംഗ് കോളേജ്.

രണ്ടാം വര്‍ഷ പരീക്ഷാഫോം പൂരിപ്പിച്ച് തന്റെ ഫോട്ടോ ഒട്ടിച്ചു തന്നെയാണ് നല്‍കിയതെന്ന് വിദ്യാര്‍ഥി പറയുന്നു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബച്ചന്റെ ഹാള്‍ ടിക്കറ്റുമായി പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ക്ക് ഷീറ്റ് വരുമ്പോള്‍ അതും ബച്ചന്റെ ഫോട്ടോ പതിച്ചായിരിക്കുമോ എന്നാണ് പേടിയെന്ന് അമിത് കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ിക്ക് തന്നെ പറ്റിയ പിശകോ അല്ലെങ്കില്‍ ഫോം പൂരിപ്പിച്ച ഇന്റര്‍നെറ്റ് കഫേയില്‍ സംഭവിച്ച അബദ്ധമോ ആകാമെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്.