Sorry, you need to enable JavaScript to visit this website.

രണ്ട് വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍, തലനാരിഴ രക്ഷപ്പെടല്‍

ദല്‍ഹി - ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിക്കാതെ തല നാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സെപ്തംബര്‍ 17 ന് ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് റായ്പൂരിലേക്കും, ഹൈദരാബാദിലേക്കും പുറപ്പെട്ട രണ്ട് ഇന്‍ഡിഗോവിമാനങ്ങളാണ് കൂട്ടിയിടില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനങ്ങള്‍ ആകാശത്ത് വളരെ അടുത്തെത്തിയിരുന്നുവെന്നും കൂട്ടിയിടിക്കാതെ രക്ഷപ്പെടുകയായിരുവെന്നുമാണ് എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ദല്‍ഹി വിമാനത്താവള റണ്‍വേയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം രാവിലെ ഏഴ് മണി കഴിഞ്ഞ് ഒരു മിനിട്ടിലാണ് പുറപ്പെട്ടത്. എന്നാല്‍ ഇതേ റണ്‍വേയില്‍ നിന്ന് റായ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ട് 4000 അടി ഉയരത്തില്‍ മാത്രമേ എത്തിയിരുന്നുള്ളൂ. ഇതാണ് ഇരുവിമാനങ്ങളും തമ്മില്‍ അടുത്തെത്താനും കൂട്ടിയിടിക്കലിനുള്ള സാധ്യത ഉണ്ടാകാനും കാരണമായത്.

 

Latest News