ന്യൂദൽഹി- ലോക്‌സഭയിലെ 65 എംപിമാരും രാജ്യസഭയിലെ 29 എംപിമാരും സ്വത്തു വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എംപിയായി ചുമതലയേറ്റ് സത്യപ്രതിജ്ഞയ്ക്ക് ശേഷം 90 ദിവസത്തിനകം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് പാർലമെന്റ് ചട്ടമെന്നിരിക്കേയാണ് കാലാവധി അവസാനിക്കാറായിട്ടും പല എംപിമാരും ഇതരുവരെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താത്തത്.
സാമൂഹ്യ പ്രവർത്തക രചന കൽറ വിവരാവാകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സ്വത്ത് വിവരം വെളിപ്പെടുത്താത്ത എം.പിമാരുടെ എണ്ണം പുറത്തുവന്നത്. ലോക്‌സഭ എം.പിമാരിൽ 61 പേർ 2014 തെരെഞ്ഞടുപ്പിലും നാല് പേർ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചവരാണ്. ബിജെപി, കോൺഗ്രസ്, ത്രിണുമൂൽ കോൺഗ്രസ്, ആർജെഡി, ബിജെഡി, എസ്പി, ടിആർഎസ്, എഐഡിഎംകെ, എഎപി, ശിവസേന, വൈഎസ്ആർ കോൺഗ്രസ്, ജെഡിയു തുടങ്ങി പാർട്ടികളിലെ എംപിമാരാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്തത്.