കല്‍പ്പറ്റ- വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദര്‍ശിക്കും. കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോള്‍, കടുവയുടെ ആക്രമണത്തില്‍ മരിച്ച മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം എത്തുന്നത്.മാനന്തവാടി ബിഷപ്പുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. മടക്ക യാത്ര ഉച്ചയ്ക്ക് ശേഷം.ഇന്നലെ രാത്രി കണ്ണൂരില്‍ നിന്നു അദ്ദേഹം റോഡ് മാര്‍ഗം വയനാട്ടില്‍ എത്തി. യാത്രാ മധ്യേ കരിങ്കൊടി പ്രതിഷേധങ്ങള്‍ അരങ്ങേറിയുന്നു. ഈ സാഹചര്യത്തില്‍ മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.