Sorry, you need to enable JavaScript to visit this website.

നേതാക്കളില്‍ പലരും കോണ്‍ഗ്രസുകാര്‍; ഇന്ത്യ ബി. ജെ. പി മുക്തമായെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

ഭോപാല്‍- ബി. ജെ. പിയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തിയതോടെ 'ഇന്ത്യ ബി. ജെ. പി മുക്ത ഭാരതമായി മാറി'യെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പരിഹാസം.  

2024-ല്‍ കോണ്‍ഗ്രസ് (നെഹ്‌റു)വും കോണ്‍ഗ്രസ് (മോഡി)യും തമ്മിലാണ് പോരാട്ടം. തനിക്ക് ഇത് ഇഷ്ടപ്പെട്ടുവെന്നും ഈ പ്രക്രിയയിലൂടെ ഇന്ത്യ ബി. ജെ. പി മുക്ത ഭാരതമായി മാറിയെന്നും കമല്‍നാഥ് ബി. ജെ. പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ സഞ്ജയ് ഝാ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബി. ജെ. പിയില്‍ ചേര്‍ന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്തത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു.

ഈ മാസം ആദ്യം പ്രമുഖ മുസ്‌ലിം നേതാവ് ബാബ സിദ്ദിഖ് കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍. സി. പി) അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് മിലിന്ദ് ദേവ്‌റ ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ ജനുവരിയില്‍ കോണ്‍ഗ്രസിന് മുംബൈയില്‍ മുഖം നഷ്ടപ്പെട്ടു.

പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിനെ നയിക്കാന്‍ പാര്‍ട്ടി പാടുപെടുന്ന സമയത്താണ് കോണ്‍ഗ്രസ് തിരിച്ചടികള്‍ നേരിടന്നത്.

Latest News