തലശ്ശേരി- കേരള സംസ്ഥാന ശിശുക്ഷേമ സമിതി കണ്ണൂര്‍ ബാലഭവന്റെ ആഭിമുഖ്യത്തില്‍ 'വരയുത്സവം' ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പിണറായി പുത്തന്‍കണ്ടം ബാലഭവനില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബാലഭവന്‍ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലയിലെ ആറു മുതല്‍ 18 വയസ്സു വരെയുള്ള നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. വര്‍ഗീസ് കളത്തില്‍ നയിച്ച ചിത്രകല, ഷൈജു മാലൂര്‍ നയിച്ച മണ്‍വര, ടിനു കെ. ആര്‍. നയിച്ച ക്ലേ മോഡലിംഗ്, പ്രവീണ്‍ രുഗ്മ നയിച്ച നൂല്‍ വര തുടങ്ങിയ വിവിധ സെഷനുകള്‍ നടന്നു.
ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. എല്‍. അരുണ്‍ ഗോപി, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. അനിത, ശിശു ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. സുമേശന്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. എം. രസില്‍രാജ്, ട്രഷറര്‍ വിഷ്ണു ജയന്‍, വൈസ് പ്രസിഡണ്ട് എന്‍. ടി. സുധീന്ദ്രന്‍,ജോയിന്റ് സെക്രട്ടറി യു. കെ ശിവകുമാരി, കണ്ണൂര്‍ ബാലഭവന്‍ മാനേജര്‍ ഡി ലാലസ തുടങ്ങിയവര്‍ പങ്കെടുത്തു.