Sorry, you need to enable JavaScript to visit this website.

അംബാനിയോടൊപ്പം ചായ കുടിച്ച അങ്കിള്‍; യുട്യൂബര്‍മാര്‍ കുടങ്ങി

അഹമ്മദാബാദ്- അങ്കിള്‍ അംബാനിയോടൊപ്പം ചായ കുടിച്ചുവെന്ന തമാശ വീഡിയോ ഗുജറാത്തിലെ രണ്ട് യുട്യൂബര്‍മാര്‍ക്ക് പുലിവാലായി. ഗുജറാത്തിലെ അഹമ്മദാബാദില്‍ 78 വയസ്സായ ഒരാളോട് തമാശ കാണിച്ച രണ്ട് യുവാക്കള്‍ കേസില്‍ കുടുങ്ങി. വൃദ്ധന് കാറില്‍ ലിഫ്റ്റ് നല്‍കിയ ശേഷം ഈ വയോധികന്‍ ശതകോടീശ്വരനായ വ്യവസായി മുകേഷ് അംബാനിക്കൊപ്പം ചായ കഴിച്ചു എന്ന തരത്തില്‍ അയാളുമായുള്ള സംസാരം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.
തമാശയെക്കുറിച്ചൊന്നും അറിയാത്ത വയോധികനോട്  യൂട്യൂബിലെ  വീഡിയോയെക്കുറിച്ച് അയല്‍വാസിയാണ് പറഞ്ഞത്. തമാശ വീഡിയോ പ്രശ്‌നമാകുമെന്ന് അയല്‍വാസി മുന്നറിയിപ്പ് നല്‍കിയതോടയാണ് രണ്ട് തമാശക്കാര്‍ക്കെതിരെ  വയോധികന്‍ പോലീസില്‍ പരാതി നല്‍കയ്ത.
വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഐപിസി സെക്ഷന്‍ 501 (അപകീര്‍ത്തി) പ്രകാരവും രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  ചിമാന്‍ ബറോട്ട് എന്ന വയോധികനാണ് സൈബര്‍ െ്രെകം പോലീസില്‍ പരാതി നല്‍കിയത്.
തന്റെ ഭാര്യക്ക് കാല്‍മുട്ട് വേദനയുള്ളതിനാല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പ്രദേശത്തെ ആശുപത്രിയില്‍ പോയതായിരുന്നു ചിമാന്‍ ബറോട്ട്. ആശുപത്രി അടച്ചതിനാല്‍ ബറോട്ട് നടന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രണ്ട് യുവാക്കള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.
ലോറിയില്‍ കയറിയതോടെ രണ്ട് തമാശക്കാരും കളിയാക്കാന്‍ തുടങ്ങി. സ്വകാര്യ വിവരങ്ങള്‍ ചോദിച്ചു. സംഭാഷണത്തിനിടയില്‍ ഇരുവരും ധീരുഭായ് അംബാനിയെക്കുറിച്ചും ചോദിക്കാന്‍ തുടങ്ങി. വീടിനു സമീപം എത്തിയപ്പോള്‍ ഇറങ്ങി പോകുകയു ചെയ്തു.  പിന്നീടാണ് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ താനുമുണ്ടെന്ന് മനസ്സിലായതെന്ന് ബറോട്ട് പറഞ്ഞു.  
'അങ്കിള്‍ അംബാനിക്കൊപ്പം ചായ കഴിച്ചു, കാര്‍ പ്രാങ്ക് ,കോമഡി വീഡിയോ' എന്ന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു. മങ്കേഷ് പ്രജാപതി എന്നയാളാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. തന്റെ അനുവാദമില്ലാതെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നും  ബറോട്ട് അവകാശപ്പെട്ടു.

 

Latest News