Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം അസത്യം-മനീഷ് തിവാരി

ന്യൂദൽഹി-കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തിവാരി ബി.ജെ.പിയിൽ ചേർന്നുവെന്നും താമര ചിഹ്നത്തിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലുധിയാന മണ്ഡലത്തിൽനിന്ന് ജനവിധി തേടുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി മനീഷ് തിവാരിയുടെ ഓഫീസ് രംഗത്തെത്തിയത്. 
സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ശ്രദ്ധിച്ച് മനീഷ് തിവാരി അവിടെയുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് അദ്ദേഹം താമസിച്ചതെന്നും പ്രസ്താവനയിൽ തുടരുന്നു.
 

Latest News