വടകര താഴെ അങ്ങാടിയില്‍  നാലുപേര്‍ക്ക് പേ പട്ടിയുടെ കടിയേറ്റു

വടകര-താഴെഅങ്ങാടി മുകച്ചേരി ഭാഗത്തും പരിസരത്തുമായി തെരുവു നായയുടെ പരാക്രമം. സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് കടിയേറ്റു. പുതിയ മാടത്തിങ്കല്‍ നസീമ, കോട്ടക്കുന്നുമ്മല്‍ അഷ്റഫ്, മുകച്ചേരി സുബൈദ, നാലാം കളത്തില്‍ ഷെരീഫ എന്നിവരെയാണ് ഭ്രാന്തന്‍ നായ കടിച്ചത്.  വീട്ടിനുമുന്നില്‍ നിന്നവരെയും റോഡരികിലൂടെ പോയവരെയുമാണ് കടിച്ചത്.  ഇവര്‍ ജില്ലാ ഗവ: ആശുപത്രിയില്‍ ചികിത്സ തേടി. ഗുജറാത്തി എസ്ബി സ്‌കൂള്‍ പരിസരത്ത് നിന്നാണ് നായ ആളുകള്‍ക്കു നേരെ തിരിഞ്ഞത്. പിന്നീട് മുകച്ചേരിഭാഗം വഴി കസ്റ്റംസ്റോഡ് ഭാഗത്തേക്ക് ഓടിപ്പോയതായാണ് പറയുന്നത്

Latest News