Sorry, you need to enable JavaScript to visit this website.

കര്‍ഷകസമരം ആറാം ദിനത്തിലേക്ക്;  കേന്ദ്രവുമായി നാലാംവട്ട ചര്‍ച്ച ഇന്ന്

ന്യൂദല്‍ഹി- 'ഡല്‍ഹി ചലോ' മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരുടെ സമരമാരംഭിച്ചിട്ട് ഞായറാഴ്ച ആറുദിവസം പിന്നിടും. പഞ്ചാബില്‍നിന്ന് പുറപ്പെട്ട സമരക്കാരെ ഹരിയാണ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇപ്പോള്‍ മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ്. നാലാംവട്ട ചര്‍ച്ചകള്‍ ചണ്ഡീഗഢില്‍ ഞായറാഴ്ച വൈകീട്ട് നടക്കും. നേരത്തേ നടന്ന മൂന്നു ചര്‍ച്ചകളും താങ്ങുവില സംബന്ധിച്ച തര്‍ക്കങ്ങളാല്‍ അലസിപ്പിരിഞ്ഞിരുന്നു.
താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കര്‍ഷകനേതാവ് സര്‍വന്‍ സിങ് പാന്ഥര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒറ്റരാത്രികൊണ്ട് അതുചെയ്യാം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാം. ഞായറാഴ്ചത്തെ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്ത് സര്‍ക്കാരിന്റെ കളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകളെക്കാള്‍ ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാളും ആവശ്യപ്പെട്ടു

Latest News