ജറുസലേം- ഇസ്രായിലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വിശുദ്ധ മാസമായ റമദാന്‍ കാലത്തും ഗാസ മുനമ്പിലെ പോരാട്ടം തുടരുമെന്ന് ഇസ്രായില്‍ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ് മുന്നറിയിപ്പ് നല്‍കി.
ഒന്നുകില്‍ ബന്ദികളാക്കിയവരെ തിരിച്ചയക്കുക,, അല്ലെങ്കില്‍ ഞങ്ങള്‍ റഫയിലേക്ക് പോരാട്ടം വ്യാപിപ്പിക്കും-അദ്ദേഹം ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
റമദാന്‍ 2024 മാര്‍ച്ച് 11 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇസ്രായില്‍ ഈജിപ്തുമായും മറ്റ് രാജ്യങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതായും റാഫയില്‍ കരയുദ്ധം ആരംഭിക്കും മുമ്പ് താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമമാണെന്നും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി ഗാന്റ്‌സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
സാധാരണക്കാരെ സംരക്ഷിക്കാനുള്ള പദ്ധതിയില്ലാതെ റഫയില്‍ ആക്രമണം നടത്തരുതെന്ന് ബൈഡന്‍ ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബന്ദികളെ തിരിച്ചയക്കുന്നതുവരെ ഒരു ദിവസം പോലും വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും ഇസ്രായില്‍ ലക്ഷ്യം കൈവരിക്കുമെന്നും ഗാന്റ്‌സ് കൂട്ടിച്ചേര്‍ത്തു.