കൊല്‍ക്കത്ത - മൃഗശാലയിലെ സിംഹങ്ങളുടെ പേരിലും വിശ്വഹിന്ദു പരിഷത്തിന്റെ വിദേഷ പ്രചാരണം. ത്രിപുരയില്‍ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന രണ്ട് സിംഹങ്ങളില്‍ ഒന്നിന് സീത എന്ന് പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഫെബ്രുവരി 12നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരിയിലെ ബംഗാള്‍ സഫാരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സിംഹങ്ങളില്‍ ഒന്നിന് 'അക്ബര്‍' എന്നും മറ്റേതിന് 'സീത' എന്നും പേരിട്ടു. അക്ബറിന് ഏഴുവയസും സീതയ്ക്ക് ആറുവയസുമാണ്. എന്നാല്‍ ഇപ്പോള്‍ അക്ബറിന്റെ കൂട്ടുകാരി സീതയാകുന്നതിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്. അക്ബര്‍ ഒരു മുഗള്‍ ചക്രവര്‍ത്തിയുടെ പേരാണ്, സീത ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ്. ഹിന്ദു ദേവതയായി ആരാധിക്കപ്പെടുന്നുന്നുണ്ടെന്നും ഹിന്ദു സംഘടനകള്‍ വ്യക്തമാക്കി.