പുല്പള്ളി- കാട്ടാന ആക്രമണത്തെത്തുടര്‍ന്നു മരിച്ച പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട്ടില്‍ വയനാട് എ.ഡി.എം ദേവകി, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, പോലീസുകാര്‍ എന്നിവരെ നാട്ടുകാര്‍ ഉപരോധിക്കുന്നു. എ.ഡി.എമ്മും കൂട്ടരും അകത്തുകയറിയതിനു പിന്നാലെയാണ് ആള്‍ക്കൂട്ടം വീട് വളഞ്ഞ് ഉപരോധം ആരംഭിച്ചത്. പുല്പള്ളിയില്നിന്നു പാക്കത്ത് എത്തിച്ച മൃതദേഹം ആംബുലന്‍സില്‍നിന്നു ഇറക്കാന്‍ നാട്ടുകാര്‍ അനുവദിക്കാത്ത പശ്ചാത്തലത്തില്‍ പോളിന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനാണ് എ.ഡി.എമ്മും ജില്ലാ പഞ്ചായത്തംഗവും മറ്റും വീട്ടില്‍ കയറിയത്. പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടന്‍ നല്‍കാനും 40 ലക്ഷം രൂപകൂടി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കാനും ഭാര്യക്ക് വനം വകുപ്പില്‍ സ്ഥിരം ജോലി ലഭ്യമാക്കാനും മകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും ഉച്ചയ്ക്കു മുമ്പ് പുല്പള്ളിയില് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇക്കാര്യങ്ങള്‍ ഉത്തരവായി ഇറക്കി പോളിന്റെ കുടുംബത്തിന് ലഭ്യമാക്കിയശേഷമേ ഉപരോധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.