Sorry, you need to enable JavaScript to visit this website.

കാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ജിദ്ദയിൽ ആവേശകരമായ തുടക്കം

ജിദ്ദ - അമ്പത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പെരിന്തല്‍മണ്ണ കാദറലി സ്‌പോര്‍ട്‌സ് ക്ലബും പെരിന്തല്‍മണ്ണ എന്‍.ആര്‍.ഐ (പെന്റിഫ്) ഫോറവും സംയുക്തമായി വനിതകളുടെ നേതൃത്വത്തില്‍  ഖാലിദ് ബിന്‍ വലീദ്  സ്ട്രീറ്റിലെ  ബഌസ്‌റ്റേഴ്‌സ്  സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രഥമ കാദറലി സെവന്‍സ്  ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. നാലു മത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. അല്‍മുഷറഫ് ട്രേഡിങ് ടൗണ്‍ ടീം എഫ്.സിയും ഗെസ്‌റ്റോ യെല്ലോ ആര്‍മി എഫ്.സിയും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ എതിരില്ലാത്ത രണ്ടു  ഗോളുകള്‍ നേടി അല്‍മുഷറഫ് ട്രേഡിങ് ടൗണ്‍ ടീം  എഫ്.സി വിജയിച്ചു.  
റിന്‍ഷാദും ഷുഹൈബ് സാലിയും വിജയ ഗോളുകള്‍ നേടി. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ഷുഹൈബ്  സാലിഹിന് മുന്‍ മോഹന്‍ബഗാന് താരം വാഹിദ്  സാലിഹ് സമ്മാനം നല്‍കി.
രണ്ടാം മത്സരത്തില്‍  മൈക്രോബിറ്റ്  ഐടി സോക്കര്‍ എഫ്‌സിയും ഇത്തിഹാദ്  എഫ്‌സിയും തമ്മില്‍ നടന്ന ഇഞ്ചോട് ഇഞ്ചോട് മത്സരത്തില്‍ യൂനസ് അലി  നേടിയ ഒരു ഗോളിന് ഐ.ടി സോക്കര്‍ വിജയികളായി. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ഐ.ടി സോക്കര്‍ താരം പ്രിന്‍സ് ദാമോദരന് ഹിബ ഏഷ്യ  മാര്‍ക്കറ്റിങ്  മാനേജര്‍ ഷാജുവും സൗദി സിവില്‍ ഡിഫന്‍സ്  ഫയര്‍  സര്‍വീസ്  സെക്ഷന്‍  മാനേജര്‍ സല്‍മാന്‍ അല്‍ അംറിയും ചേര്‍ന്നു ട്രോഫിനല്‍കി. യാമ്പു എച്ച.എം.ആര്‍  എവര്‍ഗ്രീന്‍ എഫ്‌സിയും  തിലകം തിരൂര്‍ക്കാടും തമ്മില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് സഹീര്‍ നേടിയ  പെനാല്‍റ്റി ഗോളിലൂടെ എവര്‍ഗ്രീന്‍ എഫ്‌സി വിജയിച്ചു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട എച്ച്.എം.ആര്‍.എഫ്.സിയുടെ മുഹമ്മദ് ഇജാസിനുള്ള ട്രോഫി  ഹിറാ ഗോള്‍ഡ് എം.ഡി.  ഷിഹാം ട്രോഫി നല്‍കി. എന്‍  കംഫര്‍ട്ട് പെരിന്തല്‍മണ്ണ കെ.എം.സി.സി  എഫ്‌സിയും സ്‌പ്രൊ സിനജ് യൂണിവേഴ്‌സല്‍ ബിഎഫ്‌സിയും തമ്മില്‍ നടന്ന മത്സരത്തില്‍ സുധീഷ്   നേടിയ ഗോളിലൂടെ യൂണിവേഴ്‌സല്‍ ബിഎഫ്‌സി വിജയിച്ചു.
കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ബിഎഫ്‌സിയുടെ മുഹമ്മദ്  നൗഫാന് പെന്റിഫിന്റെ വനിതാ എക്‌സിക്യൂട്ടീവ്  അംഗങ്ങളായ  ഡോ.  ഇന്ദു, എന്‍ജിനിയര്‍ ജുനൈദ, നജ്മു ഹാരിസ്, ഷമീം ടീച്ചര്‍, കുബ്ര ലത്തീഫ്  എന്നിവര്‍ ചേര്‍ന്നു ട്രോഫി നല്‍കി.
ഹിറാ ഗോള്‍ഡ് സാരഥികളായ  ഷിഹാം, ഹിശാം, കാദറലി സ്‌പോര്‍ട്‌സ് ക്ലബ്ബ്  സെക്രട്ടറി ഫാറൂഖ് പച്ചീരി, മാനുപ്പ കുറ്റിരി, അബ്ബ, ന്യൂ ഗുലൈല്‍ പോളിക്ലിനിക് മുസ്തഫ, പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുബ്രമണ്യന്‍, റോയല്‍ മുസ്തഫ, മുഹമ്മദ് ഷാജി, വാഹിദ്  സാലി, ലത്തീഫ് കാപ്പുങ്ങല്‍,  മുജീബ് റീഗല്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

 

 

Latest News