ജിദ്ദ - സൗദി അറാംകൊയില്‍ ഔദ്യോഗിക ജോലി സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയിലെ ഔദ്യോഗിക ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെ തുടരും. ബിസിനസ് തുടര്‍ച്ച നിലനിര്‍ത്തിക്കൊണ്ടു തന്നെ കൂടുതല്‍ വഴക്കം കൈവരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ചട്ടങ്ങള്‍ക്കനുസൃതമായി ചില ജീവനക്കാര്‍ക്ക് രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയായി ജോലി സമയം ക്രമീകരിക്കാന്‍ അനുവദിക്കുന്ന പുതിയ ഓപ്ഷന് ചില ബിസിനസ് മേഖലകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് സൗദി അറാംകൊ പറഞ്ഞു.