സംബാല്‍- ഉത്തര്‍പ്രദേശില്‍ ഭര്‍തൃ പിതാവുമായി നിക്കാഹ് ഹലാലക്ക് നിര്‍ബന്ധിക്കപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നിക്കാഹ് ഹലാലക്ക് വിസമ്മതിച്ച തന്നെ ഒരു റൂമില്‍ പൂട്ടിയിട്ട് ഭര്‍തൃ പിതാവ് ബലാത്സംഗം ചെയ്തുവന്നാണ് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ മെറാദാബാദിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃ പിതാവ്, ഭര്‍ത്താവിന്റെ അമ്മാവന്‍, രണ്ട് മതപുരോഹിതര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
വിവാഹ മോചനം ചെയ്ത ഭാര്യയെ വീണ്ടും സ്വീകരിക്കണമെങ്കില്‍ മറ്റൊരാള്‍ വിവാഹം ചെയ്തിരിക്കണമെന്ന നിബന്ധനയാണ് നിക്കാഹ് ഹലാല. വിവാഹ മോചനം നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥയാണിത്. വിവാഹ മോചനം ചെയ്തശേഷം ഇദ്ദയും കഴിഞ്ഞാല്‍ അതേ സ്ത്രീയുമായുള്ള വിവാഹം സാധ്യമല്ല. വേറെ ഒരാള്‍ വിവാഹം ചെയ്ത് ജീവിച്ച ശേഷം വിവാഹ മോചനം ചെയ്‌തെങ്കില്‍ മാത്രമേ, അതേ സ്ത്രീയുമായുള്ള വിവാഹം സാധ്യമകൂ.
ഒരു വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ബറേലിയിലെ ഭര്‍തൃഗൃഹത്തില്‍നിന്ന് 2015 ല്‍ തന്നെ പുറത്താക്കുകയായിരുന്നുവെന്ന് മൊറാദാബാദുകാരിയായ യുവതി പറയുന്നു. 2016 ജനുവരിയില്‍ ഗാര്‍ഹിക പീഡനം ആരോപിച്ച് ഭര്‍തൃ പിതാവിനും മാതാവിനുമെതിരെ യുവതി പോലീസീല്‍ പരാതി നല്‍കി. ഇതിനു പിന്നാലെ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ പ്രകാശ് പറഞ്ഞു.
ഭര്‍തൃഗൃഹം വിട്ടുപോയതിനാല്‍ വിവാഹ മോചിതയാണെന്നും വീണ്ടും ഒരുമിച്ച് ജീവിക്കണമെങ്കില്‍ നിക്കാഹ് ഹാലല നടത്തിയിരിക്കണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരും പുരോഹിതന്മാരും അറിയിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. എതിര്‍ത്തങ്കിലും ഭര്‍ത്താവിന്റെ അമ്മാവന്‍ പുരോഹിതന്മാരെ വീട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം നടത്തിയെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.
ഒരു ദിവസം മുറിയിലടച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നും പിറ്റേദിവസം ഭര്‍തൃപിതാവ് വിവാഹ ബന്ധം വേര്‍പെടുത്തിയെന്നും യുവതി പറഞ്ഞു. ഇതിനു പിന്നാലെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്നും ഗര്‍ഭിണിയായെന്നും പോലീസില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നല്‍കിയതിനു പിന്നലെ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു.