Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് മടുത്തോ... തായ്‌വാനിലേക്ക് പോകാം, ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കരാറായി

ന്യൂദല്‍ഹി- തായ്‌വാനിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് സുഗമമാക്കുന്നതിന് തായ്‌വാനും ഇന്ത്യയും വെള്ളിയാഴ്ച സുപ്രധാന കരാറില്‍ ഒപ്പുവച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ വിമുഖതയുണ്ടായിരുന്ന തായ് വാന്റെ പ്രധാന നയംമാറ്റമാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമായും വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം 700,000 കുടിയേറ്റ തൊഴിലാളികള്‍ ദ്വീപില്‍ നിലവില്‍ ഉണ്ട്. നിര്‍മ്മാണ രംഗത്തും പരിചരണ രംഗത്തുമാണ് കൂടുതല്‍ പേരും.
തായ്‌പേയിയിലെയും ദല്‍ഹിയിലെയും രണ്ട് രാഷ്ട്രങ്ങളുടെയും എംബസികള്‍ തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം വിപുലമായ ഇടപെടലിന് കളമൊരുക്കുന്നു. ഇത് എപ്പോള്‍ മുതല്‍ നടപ്പായി തുടങ്ങും എന്ന് വ്യക്തമല്ല.
നിര്‍മ്മാണം, കൃഷി തുടങ്ങിയ മേഖലകളിലുടനീളം തായ്‌വാനിലെ തൊഴിലാളികളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിന് ഈ നീക്കം അടിവരയിടുന്നു. ഈ ആവശ്യം ഇനി ആഭ്യന്തരമായി നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് തായ് വാന്‍. സമൂഹത്തില്‍ നല്ല പങ്കും വൃദ്ധരായതും യുവാക്കളുടെ എണ്ണം കുറയുന്നതുമാണ് തായ് വാന്‍ നേരിടുന്ന വലിയ പ്രശ്‌നം.
'ഇന്ത്യന്‍ തൊഴിലാളികളുടെ ഗുണനിലവാരം മികച്ചതാണ്, അവര്‍ കഠിനാധ്വാനം ചെയ്യുന്നവരും നന്നായി പരിഗണിക്കപ്പെടുന്നവരുമാണ്- തായ്‌വാനിലെ തൊഴില്‍ മന്ത്രാലയം പറഞ്ഞു.

 

Latest News