കോയമ്പത്തൂർ- രണ്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്തി വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അഞ്ചു പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പരോലിളിറങ്ങിയ ഒരു പ്രതിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ എത്തിയതായിരുന്നു ഇവർ. ഹിന്ദു മക്കൾ കക്ഷിയുടെ രണ്ടു നേതാക്കളെ വധിക്കാനാണ് ഇവർ പദ്ധതിയിട്ടത് എന്നാണ് പോലീസ് പറയുന്നത്. ജമ്മു കശ്മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.എസുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഈ മാസം പതിമൂന്നിന് നടക്കാനിരിക്കുന്ന ഗണേഷോത്സവത്തിനിടെ ഹിന്ദു നേതാക്കളെ വധിക്കാനാണ് ഇവർ പദ്ധതിയിട്ടത് എന്നാണ് പോലീസ് ഭാഷ്യം.