Sorry, you need to enable JavaScript to visit this website.

ഒമ്പതുകാരനെ വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

കാസര്‍കോട്- ഫുട്ബോള്‍ മത്സരം കാണിച്ചു തരാമെന്ന് പറഞ്ഞ് ഒമ്പത്കാരനായ വിദ്യാര്‍ഥിയെ വാഹനത്തില്‍ കൂട്ടികൊണ്ടു പോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി.

പ്രതിയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരാഴ്ച്ച മുമ്പ് നടന്ന ഒരു ഫ്ളഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മത്സരം കാണിച്ചു തരാമെന്ന് പറഞ്ഞാണത്രേ ഫ്ളാറ്റില്‍ താമസിക്കുന്ന ആള്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ട് പോയത്. 

വാഹനത്തില്‍ കയറ്റി കൊണ്ടുപോയി മണിക്കൂറോളം ഒരു ഇടവഴിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടു ദിവസത്തിന് ശേഷം കുട്ടിക്ക് കഠിനമായ പനി ബാധിക്കുകയും ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വീട്ടിലെത്തിയ കുട്ടി ഭയപ്പെടുന്നത് പതിവാകുകയും ചെയ്തതോടെ മാതാവ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം കുട്ടി വിവരിച്ചത്.  

സംഭവം നാട്ടിലറിഞ്ഞതോടെ പ്രതി കുറച്ച് ദിവസം മുങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തിയതായി പറയുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം അറിഞ്ഞ് കുട്ടിയുടെ താമസ സ്ഥലത്തെത്തി നിയമ നടപടി സ്വീകരിക്കാന്‍ പറഞ്ഞെങ്കിലും പരാതി ഇല്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞതത്രേ. ചില പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും പരാതി ഇല്ലാത്തതിനാല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയാണ്.

Latest News