Sorry, you need to enable JavaScript to visit this website.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഹൈദരാബാദില്‍ ഉയരുന്നു

ഹൈദരാബാദ്- ഹൈദരാബാദ് ആസ്ഥാനമായുള്ള എസ്.എ.എസ് ഇന്‍ഫ്ര എന്ന കമ്പനി ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൊക്കാപേട്ടില്‍ നിര്‍മാണം ആരംഭിച്ചു.

235 മീറ്റര്‍ ഉയരമുള്ള 57 നിലകളുള്ളതാണ് എസ്എഎസ് ക്രൗണ്‍ എന്ന കെട്ടിടം. 2027 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 4.5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി അഞ്ച് ടവറുകളിലായി 250 യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്നതായി നിര്‍മാതാക്കള്‍ പറഞ്ഞു.
പൂര്‍ത്തിയാകുമ്പോള്‍, ഇത് ഹൈദരാബാദിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായി മാറും. ബംഗളൂരുവിലെ നിലവിലെ ഏറ്റവും ഉയരം കൂടിയ 50 നില കെട്ടിടത്തെ മറികടക്കും.

2030-ഓടെ മുംബൈക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ അംബരചുംബികളുള്ള ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ഹൈദരാബാദ് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Latest News