ബറാബങ്കി, യു.പി- ഭാര്യയെ കഴുത്തറുത്ത് കൊന്ന് തലയോട്ടിയുമായി നടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫത്തേപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബസാര ഗ്രാമവാസിയായ അനില്‍ കനോജിയയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ വന്ദനയെ (28) ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയും തല ഛേദിക്കുകയും ചെയ്തത്.
ചോരയില്‍ മുങ്ങി, വെട്ടിമുറിച്ച തലയുമെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് നടന്ന ഇയാളെ വഴിമധ്യേ പോലീസ് സംഘം പിടികൂടിയതായി നാട്ടുകാര്‍ പറഞ്ഞു.
കനോജിയ തന്റെ ഭാര്യയെ സംശയിച്ചിരുന്നതായി പോലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ സിംഗ് പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയുകയും പലപ്പോഴും വഴക്കിടുകയും ചെയ്യാറുണ്ടായിരുന്നു. പുലര്‍ച്ചെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദാരുണമായ രീതിയില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.