ബെംഗളൂരു - മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ, ആമാശയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ദേവഗൗഡയെ എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹത്തിന് പനിയും ചുമയും ഉണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
ആറ് തവണ ലോക്‌സഭാംഗം, ഏഴ് തവണ നിയമസഭാംഗം കർണാടക മുൻ മുഖ്യമന്ത്രി എന്ന നിലകളിൽ പ്രവർത്തിച്ചു. 1996-ൽ ഐ.കെ ഗുജറാൾ രാജിവച്ച ഒഴിവിൽ ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി എച്ച്.ഡി ദേവഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാണ് രാജ്യസഭാംഗമായത്. 1998-ൽ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ദേവഗൗഡ 98-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.