ബംഗളുരു- പുനെയിലേക്കു പറന്നുയര്‍ന്ന ഗോ എയര്‍ വിമാനം ആകാശത്തു വച്ച് എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി ബംഗളുരുവില്‍ തിരിച്ചിറക്കി. 169 യാത്രക്കാരും ജീവനക്കാരുമായി പറന്നുയര്‍ന്ന ഉടന്‍ ഒരു എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. നടപടിക്രമം അനുസരിച്ച് ഈ എഞ്ചിന്‍ ഓഫ് ചെയ്ത പൈലറ്റ് വിമാനം ബംഗളുരു എയര്‍പോര്‍ട്ടിലേക്കു തന്നെ തിരിച്ചു വിടുകയായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ പൂനെയിലേക്കു കൊണ്ടു പോയി. പുലര്‍ച്ചെ 5.45-നു ബംഗളുരൂവില്‍ നിന്ന് പുറപ്പെട്ട വിമാനം 7.05ന് പൂനെയിലെത്തേണ്ടതായിരുന്നു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി ഗോ എയര്‍ അറിയിച്ചു.