ശ്രീനഗർ- നാഷണൽ കോൺഫറൻസ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. നാഷണൽ കോൺഫറൻസ് ഇന്ത്യാ മുന്നണിയുടെ ഭാഗമായി തുടരുമെന്നും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ആറ് ലോക്‌സഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസുമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നു. ഇപ്പോഴും മുന്നണിയുടെ ഭാഗമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ആശയം. രണ്ട് ബോട്ടിൽ യാത്ര ചെയ്യുന്നതിൽ അർത്ഥമില്ല-അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണിക്കെതിരെ ഇന്ന് രാവിലെ ഒമർ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ല രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് പൊരുതുമെന്നായിരുന്നു ഫാറൂഖ് അബ്ദുല്ല പറഞ്ഞത്. ഇതേ തുടർന്നാണ് വിശദീകരണവുമായി ഉമർ അബ്ദുല്ല രംഗത്തെത്തിയത്.