കോഴിക്കോട്- സപ്ലെകോ വിലവര്‍ധന നവകേരള സദസ്സിന്റെ സമ്മാനമാണെന്ന് എന്‍. കെ. പ്രേമചന്ദ്രന് എം. പി. ഒരു ഭാഗത്ത് ധൂര്‍ത്തും മറുഭാഗത്ത് ജനദ്രോഹപരമായ നടപടികളുമായി കേരളത്തെ ഇടതുമുന്നണി ഭരണം മുടിപ്പിച്ചെന്നും പ്രേമചന്ദ്രന് പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് ആളുകള്‍ കാണ്‍കെയാണ്. കേരള മുഖ്യമന്ത്രിയെപ്പോലെ ഒരു രഹസ്യ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ല. രാജ്മോഹന്‍ ഉണ്ണിത്താന് നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണ്. യു. ഡി. എഫിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അവര്‍ അഭിപ്രായം വ്യക്തമാക്കിയതുമാണ്. ജാഗ്രതക്കുറവുണ്ടായോ എന്നത് മാധ്യമങ്ങളുടെ മാത്രം പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലത്തിലും പാര്‍ലിമെന്റിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന ആത്മ വിശ്വാസമുണ്ട്. ഒരു നെഗറ്റീവ് പ്രതിച്ഛായയും ഇതുവരേയില്ലെന്നും പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.