കോഴിക്കോട്- നവജാത ശിശുവിനെ മാതാവ് കഴുത്തറുത്തു കൊന്നു. കോഴിക്കോട് ബാലുശ്ശേരി നിർമല്ലൂരിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. മാതാവ് ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ വീട്ടിൽ വെച്ചു തന്നെയാണ് കുഞ്ഞ് ജനിച്ചത്. അപമാനം ഭയന്നാണ് കുട്ടിയെ മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ വിവരമന്വേഷിച്ചെത്തുകയും പിന്നീട് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസെത്തിയതോടു കൂടിയാണ് നാട്ടുകാർ സംഭവം അറിയുന്നത്. സംഭവത്തെ തുടർന്ന് മാതാവ് റിൻഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഭർത്താവുമായി നാലു വർഷമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു റിൻഷ. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
-