Sorry, you need to enable JavaScript to visit this website.

മക്കയിൽ രണ്ടു ഭീകരർക്ക് വധശിക്ഷ നടപ്പാക്കി

മക്ക - മക്ക പ്രവിശ്യയിൽ ഇന്നു രണ്ടു ഭീകർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് ബിൻ മുഹമ്മദ് അൽതുവൈം, സാമി ബിൻ സൈഫ് ബിൻ നാജി ജീസാനി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. ഇവര്‍ സുരക്ഷാ സൈനികരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുവരും ഭീകര സംഘം രൂപീകരിക്കുന്നതിൽ പങ്കാളിത്തം വഹിച്ചിരുന്നു. ഇതിന് പുറമെ മറ്റുള്ളവരെ ഭീകര സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരാക്രമങ്ങൾക്ക് പണം നൽകുകയും ഭീകര സംഘത്തിന്റെ പദ്ധതികൾ നടപ്പാക്കാൻ താവളം ഒരുക്കുകയും ചെയ്തിരുന്നു. ഭീകര സംഘം നടത്തിയ ആക്രമണത്തിൽ സുരക്ഷാ സൈനികരിൽ ഒരാൾ വീരമൃത്യുവരിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Latest News