Sorry, you need to enable JavaScript to visit this website.

സപ്ലൈക്കോ വിലവർധനവിൽ പ്രതിപക്ഷ ബഹളം; അനിശ്ചിതകാലത്തേക്ക് സഭ പിരിച്ചുവിട്ട് സ്പീക്കർ

തിരുവനന്തപുരം - സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 
 വിലവർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി ഭരണപക്ഷം രംഗത്തെത്തി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചു.
നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ ബഹളമായി. സ്പീക്കറുടെ ഇരിപ്പിടം മറച്ചും വലിയ ബാനർ ഉയർത്തിപ്പിടിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധനവിനിയോഗ ബില്ലും വോട് ഓൺ അക്കൗണ്ടും ചർച്ച കൂടാതെ പാസാക്കി. തുടർന്ന് നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.

Latest News