ഫെബ്രുവരി 14 പ്രണയദിനമായതിനാൽ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നിറയുന്നത് സ്വാഭാവികമാണ്. പങ്കാളികളുമായി പ്രണയ സന്ദേശങ്ങൾ പങ്കിടുന്നത് മുതൽ സൗഹൃദങ്ങളും ആത്മസ്‌നേഹവും ആഘോഷിക്കുന്നത് വരെ പ്രകടിപ്പിക്കാൻ ആളുകൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. എന്നാൽ പരമ്പരാഗത റൊമാന്റിക് കാഴ്ച്ചകൾക്കപ്പുറമുള്ള ചില സംഗതികൾ ഏറെ രസകരമാണ്. അത്തരത്തിൽ ഏറെ കൗതുകകരമായ ഒന്നാണ് പശുവിന്റെ ദേഹത്ത് ചായം തേച്ചുള്ള വീഡിയോ. പശുവിനെ ഒരു പുരുഷൻ സ്ത്രീയോട് പ്രണയാഭ്യർത്ഥന നടത്തുന്ന ചുവർചിത്രമാക്കി മാറ്റിയാണ് ഇത് കൗതുകകരമായത്.
പശു അതിന്റെ ഉടമയ്‌ക്കൊപ്പം നടക്കുമ്പോൾ, ഒരു സ്ത്രീ മുന്നോട്ട് നടക്കുന്നതിന്റെയും പിന്നാലെ ഒരു പുരുഷൻ വരുന്നതുമാണ് വീഡിയോ.
How long did this take? pic.twitter.com/6emdBrnulu
— Real Untold Story (@RealUntoldStory) February 14, 2024