Sorry, you need to enable JavaScript to visit this website.

വി. ഹരി നായര്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം-  മുന്‍ നിയമ സെക്രട്ടറി വി. ഹരി നായരെ മുഖ്യ വിവരാവകാശ കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചു.

1989 ല്‍ അഡ്വ. കെ.എസ്.ഗോപിനാഥന്‍ നായര്‍ക്ക് കീഴില്‍ തിരുവനന്തപുരത്തെ വിവിധ കോടതികളില്‍ പ്രാക്ടീസ്
ആരംഭിച്ച ഹരി നായര്‍ 1995 ല്‍ കേരള ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. 2021 ല്‍ നിയമ സെക്രട്ടറിയായി. നിയമ നിര്‍മ്മാണത്തിന് മാത്രമായി നിയമസഭ ഒരു സെഷന്‍ വിളിച്ചുച്ചേര്‍ത്ത്  36 ബില്ലുകള്‍ പാസാക്കിയത് അദ്ദേഹം നിയമ സെക്രട്ടറിയായ ഉടനെയാണ്. നിയമവകുപ്പില്‍ ഇ ഓഫീസ് പൂര്‍ണമായി നടപ്പിലാക്കി. നോട്ടറി നിയമനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ നേതൃത്വം നല്‍കി. പ്രായോഗികമായ ഉപദേശങ്ങള്‍ നല്‍കി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഹരി നായര്‍ക്ക് കഴിഞ്ഞു. പരേതരായ മജിസ്‌ട്രേറ്റ് കെ. വേലായുധന്‍ നായരുടെയും എന്‍. രാധാദേവിയുടെയും മകനാണ്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ കെ എസ് ഗോപിനാഥന്‍ നായര്‍ ഭാര്യാപിതാവാണ്. ഭാര്യ ജി. ബിന്ദു. എസ് ബി ഐ മാനേജര്‍ ബി.എച്ച്. ഉണ്ണികൃഷ്ണന്‍ മകനും ഡോ. നേഹ നരേന്ദ്രന്‍ മരുമകളുമാണ്.

 

Latest News